KOYILANDY DIARY.COM

The Perfect News Portal

അങ്കോള മണ്ണിടിച്ചിൽ: ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും

അങ്കോളയിൽ നദിയിൽ രൂപപ്പെട്ട മൺകൂനകൾ നീക്കം ചെയ്യാനായി ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും. ​മൺകൂനകൾക്കടിയിൽ ലോറിയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. ​ഗം​ഗാവലിപ്പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവികസേനയുടെ തിരച്ചിൽ നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്.

ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കരയിലെ തിരച്ചിൽ സൈന്യം അവസാനിപ്പിച്ചിരുന്നു.

Share news