KOYILANDY DIARY.COM

The Perfect News Portal

മാലിന്യ മുക്ത നവകേരളം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ശിൽപശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന – ജില്ലാ നഗരസഭ തലങ്ങളിലെ നേട്ടങ്ങൾ, നഗരസഭയുടെ നിലവിലെ സ്ഥിതി വിലയിരുത്തൽ, മാലിന്യ മുക്ത നവകേരളം, മാലിന്യ മുക്ത നവകേരളം നഗരസഭയിൽ എന്നീ വിവിധ വിഷയങ്ങളിലായി ഇൻ്റേണൽ വിജിലൻസ് ഓഫീസർ രാജേഷ് അരിയിൽ, ഡി.പി.സി. മെമ്പർ എ. സുധാകരൻ, ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ, സോഷ്യൽ ആൻ്റ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ടി.എ. ജാനറ്റ്, ഇന്ദു എസ്. ശങ്കരി കെ.എ.എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. പ്രജില, കെ.എ. ഇന്ദിര, ഇ.കെ. അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, സിന്ധു സുരേഷ്, അസി.എഞ്ചിനീയർ ശിവപ്രസാദ്, പി.ടി. ബിന്ദുകല, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ മരുതേരി എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചകളും അവതരണവും നടന്നു.
Share news