യന്ത്ര തകരാറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങി. 45ഓളം തൊഴിലാളികളെ രക്ഷിച്ചു

കൊയിലാണ്ടി: യന്ത്ര തകറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങിയ 45ഓളം തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങൾ യന്ത്ര തകരാറിലാവുകയും ശക്തമായ കാറ്റിലും തിരമാലയിലും അകപ്പെട്ടാണ് 45ഓളം മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങിയത്. ഇവരെ സാഹസികമായാണ് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തിയത്.

ഇന്നലെ ഉച്ചക്ക് കൊയിലാണ്ടിയിൽ നിന്നും 5 നോട്ടിക്കൽ മൈൽ അകലത്തിലും ബേപ്പൂരിൽ നിന്ന് 4 നോട്ടിക്കൽ മൈൽ അകലത്തിലുമായി മത്സ്യ തൊഴിലാളികൾ പോയ വള്ളങ്ങൾ കടലിൽ കുടുങ്ങിയതായി ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുയായിരുന്നു.

ഫിഷറീസ് അസി: ഡയറക്ടർ സുനീർ, മറൈൻ എൻഫോഴ്സ് മെൻ്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ എന്നിവരുടെ നിർദ്ദേശ പ്രകാരം ബേപ്പൂരിൽ നിന്നും ഫിഷറീസ് മറൈൻ ആബുലൻസും, കൊയിലാണ്ടിയിൽ നിന്ന് പോലീസ് ബോട്ടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. 45ഓളം മത്സ്യതൊഴിലാളികളെ സൂക്ഷിതമായി ബേപ്പൂർ, കൊയിലാണ്ടി ഹാർബറിലും എത്തിച്ചു.

മറൈൻ എൻഫോഴ്സ് മെൻ്റ് സി.പി.ഒ. കെ.കെ. ഷാജി. ശ്രീരാജ്, ജിമേഷ്, ഫൈറൂസ് എന്നിവരും റസ്ക്യൂ ഗാർഡുമാരായ സുമേഷ്, നിധീഷ്, വിഘ്നേഷ്, ബിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. എല്ലാ തൊഴിലാളികളും സുരക്ഷിതമായി ഹാർബറിൽ എത്തി.
