മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ജന്മഭൂമി, ജനം, കർമ ന്യൂസ്, ന്യൂസ് ഇന്ത്യാ മലയാളം എന്നീ ചാനലുകൾക്കാണ് കോടതി നിർദേശം നൽകിയത്. യൂട്യൂബിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ 10 ദിവസത്തിനുള്ളിൽ പിൻവലിക്കാനാണ് ഉത്തരവ്.
