KOYILANDY DIARY.COM

The Perfect News Portal

പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരം എം കെ സാനുവിന്

കൊച്ചി: പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരത്തിന് പ്രൊഫ. എം കെ സാനു അർഹനായി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമ്മക്കായി നല്കുന്ന പുരസ്കാരമാണിത്. 50,000 രൂപയടങ്ങിയതാണ് പുരസ്കാരം. സിദ്ദിഖിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്  കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കെ എൽ മോഹനവർമ്മ, വി തോമസ്, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

 

Share news