ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം; എ എ റഹീം എം പി

ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എം പി പാർലമെൻറിൽ ഉന്നയിച്ചു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ല.

വിഷയം റെയിൽമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിച്ച് എ എ റഹിം പറഞ്ഞു. കേരളത്തിലെ ട്രെയിൻ യാത്ര ദുരിതം ഉന്നയിച്ച റഹീം കെ റെയിൽ പദ്ധതി തടഞ്ഞു വെക്കരുതെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

