KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വലിയ തോതിൽ ചോർന്നിട്ടില്ലെന്ന് ന്യായീകരണം. ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും വിഷയത്തിൽ 2010 മുതൽ ചർച്ച നടക്കുന്നതായും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. അതേസമയം സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചോദ്യ പേപ്പർ ചോർച്ചയിൽ സർക്കാർ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ചെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പരീക്ഷാ സംവിധാനത്തിലെ ഏറ്റവും വലിയ പിഴവാണ് ഉണ്ടായതെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. പരീക്ഷാ സംവിധാനത്തെ സർക്കാർ വില്പനയ്ക്ക് വെച്ചെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share news