അങ്കോളയിലെ മണ്ണിടിച്ചിലിൽ യുവാവ് കുടുങ്ങിയ സംഭവം; സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അങ്കോളയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ കേരള സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അർജുന്റെ കുടുബാംഗങ്ങളുമായി നേരിട്ട് സംസാരിച്ചുവെന്നും, മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കർണാടക സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ച് പറയേണ്ട സമയമല്ല ഇതെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ്, അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.

