ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് അനുമോദന സദസ് സംഘടിപ്പിച്ചു

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് അനുമോദന സദസ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം, കലാ കേന്ദ്രം എന്നൊക്കെ പറയുന്നത് നാടിൻ്റെ സംസ്കാരത്തെ വിളിച്ചോതുന്നതും നാടിൻ്റെ സാംസ്ക്കാരിക ഉന്നതിയെ സൂചിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങൾ തീർച്ചയായും നിലനിർത്തി പോകേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന ബോധം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജയിക്കുന്നവരോടൊപ്പം പരാജയപ്പെട്ടവരേയും എല്ലാ വിധ ആദരവോടുകൂടി ചേർത്തു പിടിക്കുകയും ചെയ്യുന്നതോടെ നാളത്തെ വിജയികളും പോരാളികളും അവരും കൂടിയാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ അധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് ഉന്നത വിജയികളെ പനാട്ടിൽ അശോകൻ നമ്പ്യാർ മാസ്റ്റർ സ്മാരക പുരസ്കാരം നൽകി അനുമോദിച്ചു.
ലൈബ്രറി കൗൺസിൽ അംഗം എൻ.ടി മനോജ് മുഖ്യ പ്രഭാഷണം നടത്തി. സുനിൽ തിരുവങ്ങൂരിനുള്ള ഉപഹാരം കെ.എം രവീന്ദ്രൻ സമർപ്പിച്ചു. ഗ്രസ്ഥാലയം പ്രസിഡണ്ട് വി.എം ഷാജി, സെക്രട്ടറി പി.എം ഷിബി, പ്രമോദ് പനാട്ടിൽ എന്നിവർ സംസാരിച്ചു. കവിതാ രചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
