KOYILANDY DIARY.COM

The Perfect News Portal

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

കൊച്ചി: ഭൂതത്താൻകെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് പെരിയാറിൽ 2.9 മീറ്റർ ജലനിരപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. മുവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാണ് അവധി ബാധകം.

Share news