കണ്ണൂരിൽ ഭാര്യയെ പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയ നെല്ലിക്കുറ്റി സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
