KOYILANDY DIARY.COM

The Perfect News Portal

ഹാത്രസ് ദുരന്തം; പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേരില്ല

ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. 300 പേജുള്ള റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേരില്ല. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചു. സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഹാത്രസ് കലക്ടറുടെ അടക്കം 119 പേരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

121 ഓളം പേരാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ മരണമടഞ്ഞത്. പരിപാടിക്ക് ശേഷം പുറത്തേക്ക് കടന്ന ഭോലെ ബാബയുടെ പാടത്തിനടിയിലെ മണ്ണെടുക്കാനായി ഇരച്ച് കയറിയ ജനങ്ങളുടെ തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടാകുന്നത്. ഇതിനിടെ ആൾക്കൂട്ടത്തെ വടികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സംഘാടകർ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Share news