എം.ടി.ക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെങ്കിൽ ആർക്കാണ് അധികാരമുള്ളതെന്ന് സുഗതകുമാരി

തിരുവനന്തപുരം > എം ടിക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ നാട്ടില്‍ ആര്‍ക്കാണ് പറയാന്‍ അധികാരമുള്ളതെന്ന് സുഗതകുമാരി ചോദിച്ചു. എം ടി വാക്കുകളുടെ കുലപതിയാണ്. അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് മാത്രമല്ല, ഈ നാട്ടിലെ ഏതു പൌരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. നോട്ട് അസാധുവാക്കലിനോട് വിയോജിച്ചതിന്റെ പേരില്‍ എം ടി വാസുദേവന്‍ നായരെ അധിക്ഷേപിക്കുന്ന ബിജെപിആര്‍എസ്‌എസ് ഫാസിസ്റ്റ് നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്ബത്തികപരിപാടി കാരണം സാധാരണക്കാരന്‍ ബുദ്ധിമുട്ടുന്നുവെന്ന് പറയുന്നത് എങ്ങനെയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഭരിക്കുന്നത് ആരാണെന്ന് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് നോക്കേണ്ട ആവശ്യമില്ല. യോജിക്കാനും വിയോജിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. നിന്ദയാകരുത് അതിനുള്ള മറുപടി.

ഇന്ത്യ സ്വാതന്ത്യ്രം നേടിയത് എത്രയോ ദശവര്‍ഷങ്ങളുടെ പ്രയത്നത്തിലൂടെയും കഠിനമായ ത്യാഗങ്ങള്‍ക്കു ശേഷവുമാണ്. സ്വാതന്ത്യ്രമെന്ന വാക്കിന്റെ അടിസ്ഥാനതത്വം അഭിപ്രായ സ്വാതന്ത്യ്രമെന്നു കൂടിയാണെന്ന് സുഗതകുമാരി പറഞ്ഞു.
