ഉള്ളിയേരി – നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി

കൊയിലാണ്ടി: ഉള്ളിയേരി – നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി. 2023 – 24 വർഷങ്ങളിലെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി. കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിതരണ വിനിമയ വിക്ഷേപണ വകുപ്പിന്റെ കീഴിൽ ഉള്ള (സോങ്ങ് & ഡ്രാമ ഡിവിഷൻ) അംഗീകാര കലാകാരനായി തിരഞ്ഞെടുത്ത അഷ്റഫ് നാറാത്തിനെയും ഉപഹാരം നൽകി ആദരിച്ചു.

സി എച്ച് സെന്ററിന് വേണ്ടി സ്വരൂപിച്ച തുക സെന്റർ സെക്രട്ടറി ബപ്പൻ കുട്ടി നടുവണ്ണൂരിന് കൈമാറി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബൂ ഹാജി പാറക്കൽ ഉദ്ഘാടനം ചെയ്തു. പി കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശീയ വൈസ്. പ്രസിഡന്റ് ലത്തീഫ് തുറയൂർ മുഖ്യപ്രഭാഷണം നടത്തി.

റഹീം എടത്തിൽ, സാജിദ് കെ കെ, ലബീബ് മുഹ്സിൻ, മജീദ് സി കെ, മുസ്തഫ കെ കെ, ഫൈസൽ പി നാറാത്ത്, സിറാജ് കെ കെ, സുമയ്യ ഇഖ്ബാൽ, സുനീറ അഷ്റഫ്, റംല ലത്തീഫ് എന്നിവർ സംസാരിച്ചു. അഷ്റഫ് നാറാത്ത്, നിഹാൽ റഷീദ് എന്നിവർ മറുപടി പ്രസംഗം നടത്തി. സി.കെ എം അലി, ഹനീഫ എം പി എന്നിവർ നേതൃത്വം നൽകി. എം എൻ അബു സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.
