KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂരിലെ സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: നടുവത്തൂരിലെ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി. കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണനും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും ഉപഹാരം നൽകി ആദരിച്ചു. ബാലകൃഷ്ണൻ കിടഞ്ഞിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടത്തിൽ രവി, ശ്രീനി നടുവത്തൂർ, എം.എൻ വേണുഗോപാൽ, സുനിൽ കുമാർ, ബാബു ബാലന്‍ എന്നിവർ സംസാരിച്ചു.
Share news