KOYILANDY DIARY.COM

The Perfect News Portal

കെ ജി ഒ എ കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ് കൂമാർ കുഴഞ്ഞ് വീണു മരിച്ചു

കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷൻ (കെ ജി ഒ എ) കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ് കൂമാർ അന്തരിച്ചു. സാമൂഹിക നീതി വകുപ്പ് കോട്ടയം ജില്ലാ മേധാവിയായിരുന്നു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ പുരോഗമന പ്രസ്ഥാനത്തോടൊപ്പം നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കോട്ടയം കാഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശിയാണ്.

കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തികയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലി ചെയ്തു. നിലവിൽ കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു. 

പ്രിയ ആണ് ഭാര്യ. ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് എന്നിവർ മക്കളാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുവരും.

Advertisements
Share news