തെരുവ് വിളക്കിനായി നിവേദനം നൽകി

ഉള്ളിയേരി: ഉള്ളിയേരി ടൗണിൽ തെരുവ് വിളക്കുകൾ കത്തിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ടൗൺ ഇരുട്ടിലാണ്. സാമൂഹ്യദ്രോഹികൾക്കും, മോഷ്ടാകൾക്കും ഇത് സൗകര്യമാവുന്നു.

ഡ്രൈനേജ് പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ബസ്സ് സ്റ്റാൻഡിലേക്കുള്ള വഴി അടച്ചതും, നിർമ്മാണ സാധനങ്ങൾ കൂട്ടിയിട്ടതും, രാത്രി ടൗണിൽ എത്തുന്നവർക്ക് വെളിച്ചമില്ലാത്തത് വളരെയധികം പ്രയാസം ഉണ്ടാക്കുന്നു. അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. എം. ബാബു, ടി. പി. മജീദ്, രാജേഷ് ശിവ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

