KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിൽ മരം വീണു

പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിൽ മരം വീണു. ജീപ്പ് തകർന്നു. കായണ്ണ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ജീപ്പിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ജീപ്പ്. മരം വീണ സമയത്ത് ജീപ്പിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇവിടെ  മുമ്പും വാഹനത്തിന് മുകളിൽ മരം വീണിട്ടുണ്ട്. ബാക്കിയുള്ള മരങ്ങളും അടുത്ത ദുരന്തത്തിന് മുമ്പേ മുറിച്ചു മാറ്റണമെന്നാണ് ഡ്രൈവന്മാരുടെയും വ്യാപാരികളുടെയും ആവശ്യം.

Share news