ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ലോക്‌സഭയിലെ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിക്കുമെന്നും എഎപി എംപി സന്ദീപ് പതക് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യാ സഖ്യ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല, എഎപി രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
