KOYILANDY DIARY.COM

The Perfect News Portal

മുസ്ലിം എജ്യുക്കേഷണൽ ആൻറ് വെൽഫെയർ അസോസിയേഷൻ അനുമോദന സദസ്സ്  സംഘടിപ്പിച്ചു

കൊയിലാണ്ടി: മുസ്ലിം എജ്യുക്കേഷണൽ ആൻറ് വെൽഫെയർ അസോസിയേഷൻ (മേവ) അനുമോദന സദസ്സ്  സംഘടിപ്പിച്ചു. മേവ അംഗങ്ങളുടെ മക്കളായ എസ്.എസ്.എൽ.സി. പ്ലസ് ടു – വിജയികളായവർക്കും മദ്രസ പൊതുപരീക്ഷ വിജയികൾക്കും മെമെൻറോയും ക്യാഷ്  അവാർഡും നൽകി അനുമോദിച്ചു. വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേവ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി.സി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.
എ. അസീസ് മാസ്‌റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. ഹാഷിം മാസ്റ്റർ, ടി.കെ. യൂനസ്, എൻ.എൻ. സലീം, പി.പി.യൂസുഫ്, അലി കൊയിലാണ്ടി, ടി.പി. മുഹമ്മദലി, ആസിഫ് കലാം, ജാരിയ അനസ്, യു. പി.പി. നിസാർ, എച്ച്.എം. ഹാഷിം, മുഹമ്മദ് അമീൻ അമേത്ത്, ടി.എ. കരീം, അമീൻ, വി.വി. അബ്ദുൽ റഷീദ്, പി.പി. കാസിം തുടങ്ങിയവർ പ്രസംഗിച്ചു.
Share news