നാച്വറൽ ഹീലിങ്ങ് സെൻ്റർ യോഗാ ദിനം ആചരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി നാച്വറൽ ഹീലിങ്ങ് സെൻ്റർ കൊയിലാണ്ടിയും, ഇൻ്റർനാഷണൽ നാച്ച്വറോപ്പതി ഓർഗനൈസേഷനും സംയുക്തമായി സൂര്യനമസ്കാര സംഗമം സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സൗമിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു.

യോഗക്ലാസ്സ് നയിച്ചുകൊണ്ട് ഡോ: ബിനു ശങ്കർ, ഡോ: ടി.രാമചന്ദ്രൻ, ശിവാനന്ദൻ പെരുവട്ടൂർ, പി. മാധവൻ, രാജേന്ദ്രൻ ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി നാച്വറൽ ഹീലിങ്ങ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 10 കേന്ദ്രങ്ങളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ യോഗ പരിശീലന ക്ലാസ്സുകൾ നടന്നുവരുന്നു.
