മൂന്നാർ പട്ടയ വിതരണം; സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്

മൂന്നാർ പട്ടയ വിതരണത്തിൽ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിക്കാനും ഉത്തരവ്. മൂന്നാര്‍ കൈയ്യേറ്റത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുത്തോയെന്ന് ഹൈക്കോടതി ചോദിച്ചു.

വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാര്‍ സീല്‍ വെച്ചത് റവന്യൂ ഉദ്യോഗസ്ഥരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യാജ പട്ടയങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

