KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസി സ്വിഫ്ടിൽ ഡ്രൈവർ കം കണ്ടക്ടർ; 400 ഒഴിവ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും.

പ്രായം: 24-55. യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവൃത്തിപരിചയം. ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. മലയാളം, ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിവുണ്ടായിരിക്കണം. അപേക്ഷ www.cmd.kerala.gov.in വഴി നൽകാം. അവസാന തീയതി: ജൂൺ 30.

Share news