മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് വിജയികളെ അനുമോദിച്ചു

പേരാമ്പ്ര: എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ പരിധിയിൽ നിന്നും മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സദർ മുഅല്ലിം അബ്ദുസലാം സൈനി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

മെഡിക്കൽ എൻട്രൻസിൽ വിജയം നേടിയ ഫിദ ഫാത്തിമ. എഞ്ചിനീയറിംഗ് എൻട്രൻസിൽ വിജയം നേടിയ റിയ ലബീബ എൻ.എം കൈപ്രം മഹല്ല് സെക്രട്ടറി ടി.കെ. ഫൈസലും ഫഹദ് എം.എൻ മദ്രസ്സ ട്രഷറർ മേപ്പള്ളി അബ്ദുല്ലയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൈപ്രം ഖാളി അശ്ക്കറലി ബാഖവി, ടി. കെ. ഫൈസൽ, പ്രവാസി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു.

