കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: ജാതി സെൻസസ് നടപ്പിലാക്കുക. ഒ ഇ സി വിദ്യാഭ്യാസ ആനുകൂല്യം ജോലിക്ക് കൂടി വ്യാപിപ്പിക്കണമെന്നും കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ പി രത്നവല്ലി ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്ശതു.

കൊയിലാണ്ടി ആർട്സ് കോളേജിൽ ചേർന്ന സമ്മേളനത്തിൽ എസ്എസ്എൽസി, പ്ലസ് ടു LSS, USS എന്നിവയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സുകുമാരൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, സുനിതൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

