കുറിഞ്ഞി താര പൊതുജന വായനശാലയ്ക്ക് പുതിയ കെട്ടിടം

പയ്യോളി: വർഷങ്ങളായി നാടിൻറെ തുടിപ്പായി നിലകൊണ്ട കുറിഞ്ഞിതാര പൊതുജന വായനശാലയ്ക്ക് പുതിയ കെട്ടിടം ഉയരുന്നു. ശിലാസ്ഥാപന കർമ്മം മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ നിർവഹിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ പൊതുജന വായനശാലയ്ക്ക് പുതിയ കെട്ടിടം എന്ന വായനശാല പ്രവർത്തകരുടെ സ്വപ്നത്തിനാണ് കല്ലുപാകിയത്.

വായനശാല പ്രസിഡണ്ട് പി .എം അഷറഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം ഹരിദാസൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .എം റിയാസ്, കൗൺസിലർ എ.സി സുനൈദ്, ഇബ്രാഹിം തിക്കോടി, സി.സി ഗംഗാധരൻ, ചന്ദ്രൻ എ.ടി, സി.സി. ബബിത്ത്, ഇ.കെ ഷൈജു എന്നിവർ സംസാരിച്ചു.
