വയോജന പീഡന വിരുദ്ധ ദിനാചരണം നടത്തി

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൻസ് ഫോറം ചേമഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജന പീഡന വിരുദ്ധ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പൂക്കാട് വ്യാപാരഭവനിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.

എം.സി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ വയോജനങ്ങൾക്ക് ഉപകാരപ്രദമായ നിയമ വശങ്ങളെപ്പറ്റിയുള്ള അറിവുകൾ പകർന്നു. പി.ദാമോദരൻ, ടി.രാഘവൻ, ടി.കെ.ദാമോദരൻ, വി.വി.ഉണ്ണി മാധവൻ, ഒ.കെ.വാസു എന്നിവർ സംസാരിച്ചു
