KOYILANDY DIARY.COM

The Perfect News Portal

ഒന്നര വയസുള്ള കുഞ്ഞിനെ മർദിച്ച സംഭവം; അറസ്റ്റിലായ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവിനെതിരെ കേസെടുത്തു

ആലപ്പുഴ: ഒന്നര വയസുള്ള കുഞ്ഞിനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവിനെതിരെ കേസെടുത്തു. വിവാഹത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം സ്വദേശിയായ മുജീബിനെതിരെ കേസെടുത്തത്. കുട്ടമ്പേരൂർ സ്വദേശിനിയുടെ പരാതിയിലാണ് മാന്നാർ പൊലീസ് കേസെടുത്തത്. തന്നെ കബളിപ്പിക്കുകയായിരുന്നെന്നും മുജീബ് തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും‌ യുവതി പൊലീസിന്‌ നൽകിയ മൊഴിയിൽ പറഞ്ഞു.

ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ്‌ പരാതിക്കാരി. താൻ ​ഗർഭിണിയായപ്പോൾ ഇയാൾ മറ്റൊരു വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ട്. മുജീബ് നാലാമതും വിവാഹം കഴിച്ചതിലെ അമർഷം അറിയിക്കാൻ ത​ന്റെ ഒന്നര വയസുള്ള കുഞ്ഞി​നെ മർദിക്കുന്ന ദൃശ്യം പകർത്തി യുവതി അയച്ചുകൊടുത്തു. എന്നാൽ ദൃശ്യം പുറത്തായതോടെ യുവതിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുക്കുകയായിരുന്നു.

Share news