ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക. സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്നുമുള്ള താൽക്കാലിക സംരക്ഷണം നേരത്തെ ഹൈക്കോടതി നൽകിയിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും സത്യഭാമ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ ഹാജരാകണമെന്നുമായിരുന്നു ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നത്. തുടർന്ന് വീണ്ടും കേസ് പരിഗണിക്കുകയായിരുന്നു.

നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. അഡ്വ. ബി എ ആളൂരാണ് സത്യഭാമയ്ക്ക് വേണ്ടി ഹാജരാവുന്നത്. സത്യഭാമ ആരുടേയും പേരെടുത്ത് പറയാത്തതിനാൽ എസ്സി, എസ്ടി വകുപ്പുകൾ പരിഗണിക്കാനാവില്ലെന്ന് ബി എ ആളൂർ വ്യക്തമാക്കിയിരുന്നു.

