കൂരാച്ചുണ്ട് സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസ്സുകളിൽ ഉൾപ്പെട്ടതും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് നിരന്തരം പ്രശ്നങ്ങൾ സ്യഷ്ടിക്കുകയും സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കൂരാച്ചുണ്ട് പാറേക്കാട്ടിൽ ബഷീറിൻ്റെ മകൻ റംഷാദിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

കരുതൽ തടങ്കൽ നിയമപ്രകാരം (കാപ്പ) കണ്ണൂർ റെയ്ഞ്ജ് DIG തോംസൺ ജോസ് IPS ൻ്റെ ഉത്തരവ് പ്രകാരമാണ് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നത് 6 മാസത്തേക്ക് വിലക്കി കൊണ്ട് നടപടി സ്വീകരിച്ചിട്ടുള്ളത്.

