മൂടാടിയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് മുഴുവൻ സ്കൂളുകൾക്കും ബയോഗ്യാസ് പ്ളാൻറ് നൽകി

മൂടാടിയിൽ പ്രവേശനോത്സത്തോടനുബന്ധിച്ച് മുഴുവൻ സ്കൂളുകൾക്കും ബയോഗ്യാസ് പ്ളാൻ്റ് നൽകി. പ്രവേശനോത്സവം മൂടാടി ഹാജി പി. കെ. മെമ്മോറിയൽ സ്കൂൾ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻ്റ് അനീഷ് ടി.എം അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ രാധാകൃഷ്ണൻ കണിയാംകണ്ടി എന്നിവർ സംസാരിച്ചു. എച്ച് എം സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞു.
