KOYILANDY DIARY.COM

The Perfect News Portal

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതികരിക്കാതെ മല്ലികാർജുൻ ഖാർഗെ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതികരിക്കാതെ എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിഎഎ കുറിച്ചുള്ള ചോദ്യത്തിന്‌, പി ചിദംബരം അടക്കമുള്ള നേതാക്കൾ അതേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ്‌ ഖാർഗെ ഒഴിഞ്ഞുമാറിയത്‌.

തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പു കമീഷന്‌ പരാതി നൽകിയിട്ടും നടപടിയില്ലാത്തത്‌ കമീഷൻ മോദിയുടെ നിയമനമായതുകൊണ്ടാണെന്നും ഓരോ തെരഞ്ഞെടുപ്പിലും ഓരോ കമീഷനെ നിയമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Share news