KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ

സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ ബസ് സ്‌റ്റാൻഡുകളിൽ മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു പരിശോധനയുടെ ചുമതല നൽകിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടെത്തിയാൽ അ​ന്നത്തെ ട്രിപ്പ് റദ്ധാക്കാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും​ ബ്രെത്ത് അന​ലൈസർ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനായി 20 എണ്ണം വാങ്ങി കഴിഞ്ഞു. 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങും. മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്​പെൻഷൻ. താൽകാലിക ജീവനക്കാരാണ് പിടിയിലാക്കുന്നതെങ്കിൽ ജോലിയിൽ നിന്നും നീക്കും’ – കെബി ഗണേഷ് കുമാർ.

Share news