ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് പരിക്ക്

കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.
ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.

ശനിയാഴ്ച വൈകിട്ട് പെയ്ത വേനല്‍ മഴയിലും കാറ്റിലും മുക്കത്ത് വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗസ്ത്യമുഴി തടപ്പറമ്പില്‍ സുധാകരന്റെ വീടിന്റെ മുകളിലേക്കും, വൈദ്യുതി ലൈനിന്റെ മുകളിലേക്കും മരം വീണു. മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി.

നടുത്തൊടികയില്‍ ജയപ്രകാശന്റെ വീടിന് മുകളിലും മരം വീണ് വീടിൻ്റെ മേല്കൂരക്ക് കേടുപാടുകള്‍ സംഭവിച്ചിച്ചു. തടപ്പറമ്പില്‍ ഗീതയുടെ പറമ്പിലെ പ്ലാവും കടപുഴകി വീഴുകയുണ്ടായി.
