KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ക്ഷേമ പെൻഷൻ വിതരണത്തിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസ്സ്

കൊയിലാണ്ടിയിൽ പെൻഷൻ വിതരണത്തിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസ്സ്. യുഡിഎഫ് ഭരിക്കുന്ന സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനെയാണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിഷു ദിനത്തിൽപോലും പെൻഷനുവേണ്ടി കാത്തിരുന്ന നൂറുകണക്കിനാളുകളെയാണ് യു.ഡി.എഫ്. വഞ്ചിച്ചതെന്ന് എൽഡി.എഫ് നേതാക്കൾ പറഞ്ഞു. എന്നാൽ നടേരി ബാങ്കിനു കീഴിലുള്ള മുഴുവൻ പെൻഷൻകാർക്കും രണ്ട് ദിവസം മുമ്പേ പെൻഷൻ വിതരണം പൂർത്തിയാക്കിയിരുന്നെങ്കിലും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് തികഞ്ഞ രാഷ്ട്രീയക്കളിയാണ് നടത്തിയതെന്ന് ആക്ഷേപം ഉയരുകയാണ്.

സംസ്ഥാന സർക്കാർ  ദിവസങ്ങൾക്ക് മുമ്പേ തുക അനുവദിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും സർക്കാർ ഫണ്ട് തരാത്തതാണ് പെൻഷൻ വൈകുന്നതെന്ന കള്ള പ്രചാരമാണ് യുഡിഎഫ് കൊയിലാണ്ടിയിൽ നടത്തുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരിനെതിരെ ജനരോഷം തിരിച്ചുവിടാനുളള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിഷുവിനു മുമ്പ് വിതരണത്തിനായി സർക്കാർ അനുവദിച്ചത്. കഴിഞ്ഞ മാസവും ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ അനുവദിച്ചിരുന്നു.

Advertisements

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെൻഷൻ വിതരണം ആരംഭിച്ചെങ്കിലും അത് തീർത്തും യു.ഡിഎഫ് വിജയിച്ച വാർഡുകളിൽ മാത്രമാണ് വിതരണം ചെയ്തതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പെൻഷൻ വൈകുന്നതിൽ കഴിഞ്ഞ ദിവസം നഗരസഭ ഭരണാധികാരികൾ ബാങ്കിനെ സമീപിച്ചപ്പോൾ വിഷുവിന് മുമ്പ് വിതരണം പൂർത്തിയാക്കും എന്ന് അറിയിച്ചെങ്കിലും പകുതിയിലധികം വാർഡുകളിലും ഇന്ന് വരെയും പെൻഷൻ എത്തിയിട്ടില്ല. ഇതോടെ വിഷു ആഘോഷത്തിനായി കാത്തിരുന്നു നൂറുകണക്കിന് കുടുംബങ്ങളെയാണ് യുഡിഎഫ് വഞ്ചിച്ചതെന്നും ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിനു മറുപടി നൽകുമെന്നും സിപിഐ(എം) നേതാക്കൾ വ്യക്തമാക്കി.

Advertisements