KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നത്. ഏപ്രിൽ 12 മുതൽ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെയും, ആഘോഷ പരിപാടികളോടെയുമാണ് ക്ഷേത്ര മഹോത്സവം ആഘോഷിക്കുന്നത്. 12ന് ശുദ്ധികലശം.
  • 13 ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി 7.30 ന് കുചേലൻ നാടകം,
  • 14 ന് രാവിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ചാക്യാർകൂത്ത്, വൈകു4.30 ന് കാഴ്ചശീവേലി, തായമ്പക, കേളി, ”ശീവേലി എഴുന്നള്ളിപ്പ്, രാത്രി 07:00ന് പ്രാദേശിക കലാകാരൻമാരുടെ കലാവിരുന്ന്,
  • 15 ന് ചെറിയ വിളക്ക്, രാവിലെ. 10.30 ന്. ചാക്യാർകൂത്ത്, വൈകീട്ട് 4.30 കാഴ്ചശീവേലി, തിടമ്പ് നൃത്തം, രാത്രി 9.30 ന് അഗ്നി ചിലമ്പ് നൃത്ത കാവ്യശിൽപം,
Advertisements
  • 16 ന് .രാവിലെ 10.30 ഓട്ടൻതുള്ളൽ, പ്രഭാഷണം, 4.30. കാഴ്ചശീവേലി, രാത്രി .9 മണി. ഫോക്ക് മെഗാഷോ, കരിങ്കാളി,
  • 17 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, 10 മണി ഓട്ടൻതുള്ളൽ, ഇളനീർ കുലവരവ്, വൈകീട്ട് കാഴ്ചശീവേലി, ആലിൻകീഴ് മേളം, തിരിച്ചു വന്ന് പാണ്ടിമേളം
  • 18 ന് ആറാട്ട്, രാവിലെ 8 മണി ആറാട്ട് എഴുന്നള്ളിക്കൽ, ആറാട്ട് സദ്യ,