ഗവ.ഐടി.ഐ.യിൽ വികസന സെമിനാർ നടത്തി

കൊയിലാണ്ടി.ഗവ.ഐടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ടി.കെ.സുമതി അദ്ധ്യക്ഷത വഹിച്ചു. ഊരാളുങ്കൽ ലേബർ കോട്രാക്റ്റ് സൊസൈറ്റി ആർക്കിടെക്റ്റുമാരായ അനീസ് അബ്ദുള്ള അല്ലി, എം.സുധൻ എന്നിവർ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. വിശദമായ മാസ്റ്റർ പ്ലാനും എസ്റ്റിമേറ്റും സർക്കാറിലേക്ക് സമർപ്പിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, നഗരസഭാംഗം കെ.ബിനില എന്നിവർ സംസാരിച്ചു. വി. സിന്ധു സ്വാഗതവും എസ്.ഡി.രൺദേവ് നന്ദിയും പറഞ്ഞു.
