KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി രൂപതയ്‌ക്ക്‌ പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും

കോഴിക്കോട്‌: ഇടുക്കി രൂപതയ്‌ക്ക്‌ പിന്നാലെ കേരളത്തിലുള്ളവരെ മോശക്കാരാക്കി അവതരിപ്പിക്കുന്ന വിവാദചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്‌ച പ്രദർശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്‌ക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.

ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

Share news