വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം; എം വി ഗോവിന്ദൻ

വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുവിൽ ഒരു വിഭാഗം മതവും രാഷ്ട്രീയവും കൂട്ടി ചേർക്കുന്നുവെന്നും മതവും രാഷ്ട്രീയവും കലർത്തുന്നതാണ് വർഗീയ ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് രാജ്യത്ത് നടക്കുന്നത്. ഒരു മതരാഷ്ട്രമാക്കാനാണ് സി എ എ നടപ്പാക്കുന്നത്. കോൺഗ്രസ് പൗരത്വ നിയമത്തിന് അനുകൂലമാണ് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രകടനപത്രികയിൽ ഒന്നുമില്ല. എതിർക്കുമെന്ന് കേരളത്തിൽ പറയുന്നത് ജനങ്ങളെ വിഢികളാക്കുകയാണ്. കൃത്യമായ നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ലീഗിനും കോൺഗ്രസിനും വയനാട്ടിലും ആലപ്പുഴയിലും കൊടിയില്ല. കോലിബി- എസ് ഡി പി ഐ സഖ്യമാണ് കേരളത്തിൽ. കോൺഗ്രസിൻ്റെ സംഘടന സെക്രട്ടറി എന്താണ് ചെയ്യുന്നത് എന്നും കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കൂട്ടുകെട്ടിന് ജനം മറുപടി നൽകുമെന്നും ലോകത്തിന് മുന്നിൽ മാതൃകയാണ് കേരളം എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കണക്കുകളും പരസ്യമാണ്. എല്ലാ രേഖകളും കൃത്യമാണ്. ബാങ്ക് അക്കൗണ്ടുകൾ എല്ലാം സത്യസന്ധമാണ്. കേരളത്തിൽ ഒന്നും നടക്കില്ല. തൃശൂർ ജില്ലയിലെ സി പി ഐ എമ്മിൻ്റെ പണത്തിന് എല്ലാം രേഖകളുള്ളതാണ്. നടക്കുന്നത് ഔദ്യോഗിക ഗുണ്ടായിസം. നിയമ പരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ നടപടിയും പ്രചരണ വിഷയമാക്കും

