KOYILANDY DIARY.COM

The Perfect News Portal

വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ വില 7.50 രൂപയും കുറച്ചിട്ടുണ്ട്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമുണ്ടായ തുടർച്ചയായ വിലവർധനയ്ക്ക് പിന്നാലെയാണ് നിലവിൽ സിലിണ്ടർ വില കുറച്ചത്. ഇതിന് മുൻപ് പുതുവത്സര രാവിലാണ് വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചത്.

അന്താരാഷ്ട്ര എണ്ണ വിലയിൽ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ-ഡിമാൻഡ് എന്നിവയാണ് സിലിണ്ടർ വിലയിൽ പ്രതിഫലിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടർ വിലയിലെ ഈ മാറ്റമെന്നതും എടുത്തുപറയേണ്ടതാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വരുന്ന മാറ്റം താത്കാലിക ആശ്വാസമാകും.

Share news