KOYILANDY DIARY.COM

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. നിലവില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രിയ താത്പര്യങ്ങൾക്ക് അനുസരിച്ച് ഹർജി പരിഗണിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ തർക്കത്തിന്റെ ഭാഗമാകാനാകില്ലെന്നും വ്യക്തമാക്കി.

ഇതിനിടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ്കെജ്‌രിവാളിനെ അല്‍പസമയം മുമ്പ് വിചാരണ കോടതിയില്‍ എത്തിച്ചു. വൻ സുരക്ഷയോടെ അരവിന്ദ് കെജ്രിവാളിനെ ഡൽഹി റൗസ് അവന്യു ജില്ലാ കോടതിയിലാണ് എത്തിച്ചത്. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു സുരക്ഷാ കൂട്ടിയിട്ടുണ്ട്. ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ കോടതിയിൽ എത്തി. അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ സുനിത കെജരിവാൾ കോടതിയിൽ എത്തി. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നായിരിക്കും ഇഡി ആവശ്യപ്പെടുക.

Share news