KOYILANDY DIARY.COM

The Perfect News Portal

സിദ്ധാര്‍ത്ഥന്റെ മരണം: രേഖകള്‍ കേന്ദ്രത്തിന് കൈമാറി

സിദ്ധാര്‍ത്ഥന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്താണ് പേഴ്‌സണല്‍ മന്ത്രാലയത്തിന് രേഖകള്‍ നേരിട്ട് കൈമാറിയത്.  ഈ മാസം ഒന്‍പതിന് സിദ്ധാര്‍ത്ഥന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം  പുറപ്പെടുവിടുച്ചിട്ടും യഥാസമയം ഇക്കാര്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ കാലതാമസം ഉണ്ടായതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ എം സെക്ഷന്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ അടിയന്തരമായി സര്‍ക്കാര്‍ സസ്‌പെന്‍ഡും ചെയ്തിരുന്നു. പിന്നാലെയാണ് രേഖകള്‍ അടിയന്തരമായി കൈമാറിയത്.

 

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16നാണ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍, അന്വേഷണം കൈമാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായതില്‍ സര്‍ക്കാരിനെതിരായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥര്‍ അന്വേഷണം കൈമാറാന്‍ വൈകിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

Advertisements
Share news