പെരുമ്പാപാറക്കുളം നവീകരിക്കണം

കൊയിലാണ്ടി > ബാലുശ്ശേരി വട്ടോളി ബസാര്‍ മൃഗാസ്പത്രിക്ക് സമീപം കുളങ്ങര വയലിലെ പെരുമ്പാപാറക്കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ഗ്രാമസഭയില്‍ ആവശ്യപ്പെട്ടു.
22 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കുളത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും മലിനമായതിനാല്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. കുളം നവീകരിച്ച് കുടിവെള്ളസംഭരണിയാക്കി മാറ്റിയാല്‍ പ്രദേശത്തെയും വട്ടോളി ബസാറിലെയും ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
