KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവം

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന്റെ ഭാഗമായി വിളക്ക് തുടങ്ങി.

  • 5ന്‌ തേവര്‍കണ്ടിവിളക്ക്, ലളിതാസഹസ്രനാമം, രാജീവ് കൃഷ്ണ മാങ്കൊമ്പിന്റെ സോപാനസംഗീതം.
  • 6ന് കുറുപ്പിന്റവിടവിളക്ക്, ചെറുവാച്ചേരി രാധാകൃഷ്ണന്റെ പ്രഭാഷണം.
  • 7ന്  ഇലക്ട്രിസിറ്റി വിളക്ക്, സദനംസുരേഷും കലാമണ്ഡലം രതീഷും ചേര്‍ന്ന് നടത്തുന്ന തായമ്പക, കണ്ണൂര്‍ സംഘകലാമള്‍ട്ടിവിഷന്റെ വില്‍കലാമേള-ശ്രീമുത്തപ്പന്‍.
  •  8ന്  കാവുതേരി വിളക്ക്, പി.ആര്‍. നാഥന്റെ പ്രഭാഷണം.
  • 9ന് മറുവലച്ചംകണ്ടിവിളക്ക്, കൊങ്ങന്നൂര്‍ കലാക്ഷേത്രം വിദ്യാര്‍ഥികളുടെ പരിപാടികള്‍.
  • 10ന്  കരുമനക്കണ്ടി വിളക്ക്, കോടനാട്ടും കുളങ്ങര പരദേവതാക്ഷേത്ര മഹിളാവേദിയുടെ അക്ഷര ശ്ലോകസദസ്സ്,തൃക്കുറ്റിശേരി സതീഷ് മാരാര്‍, മട്ടന്നൂര്‍ബിനുമാരാര്‍, ബിജേഷ് തിരുനെല്ലി എന്നിവര്‍ചേര്‍ന്നുള്ള തായമ്പക.
  • 11-ന് കുഞ്ഞാലോടി വിളക്ക്, നാടകം-മകംപിറന്ന മാക്കം.
  • 12-ന് കാര്‍ത്തികവിളക്ക്, പനമണ്ണ ശശിമാരാര്‍, കല്ലൂര്‍ജയന്‍, ചെര്‍പുളശ്ശേരിരാജേഷ് എന്നിവര്‍ ചേര്‍ന്നുള്ള തായമ്പക.
  • 13-ന് പണ്ടാരക്കണ്ടി വിളക്ക്, ഗുരുവായൂര്‍ഷണ്‍മുഖന്റെ വില്ലിന്‍മേല്‍ തായമ്പക.
  • 14-ന് വാഴെക്കണ്ടി വിളക്ക്, വടകര നിഷാറാണിയുടെ പ്രഭാഷണം.
  •  15-ന് മുളയിടല്‍, കീഴൂര്‍ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്.
  • 16-ന് കൊടിയേറ്റം, സന്ധ്യവിളക്ക്, തായമ്പക. 17-മുതല്‍ 20-വരെ അമ്മന്നൂര്‍ നാരായണചാക്യാരുടെ ചാക്യാര്‍കൂത്ത്, കുഞ്ചന്‍സ്മാരകം ശങ്കരനാരായണന്റെ ഓട്ടന്‍തുള്ളല്‍.
  • 17-ന് ചെറിയവിളക്ക്, കാഴ്ചശീവേലി.
  • 18-ന് വലിയവിളക്ക്, ഇരട്ടതായമ്പക.
  • 19-ന് പള്ളിവേട്ട, ഇളനീര്‍കുലവരവ്, ഗ്രാമബലി, പുറക്കാട്ടേക്ക്എഴുന്നള്ളിപ്പ്, പാണ്ടിമേളം.
  • 20-ന് ആറാട്ട്, നിലക്കളി, കീഴൂര്‍ശിവക്ഷേത്രത്തില്‍നിന്നു എഴുന്നള്ളിപ്പ്, യാത്രാബലി, പാലൂര്‍മഹാവിഷ്ണുക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, കുളിച്ചാറാടിക്കല്‍, പാണ്ടിമേളം, വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പടിഞ്ഞാറെ നടതുറന്ന് ദര്‍ശനം.
Share news

Leave a Reply

Your email address will not be published. Required fields are marked *