KOYILANDY DIARY.COM

The Perfect News Portal

പലരും കോൺഗ്രസിൽനിന്ന് ചാടുന്നു; ആർക്കും ഇതുവരെ സീറ്റ് കിട്ടിയിട്ടില്ല: ഇ പി

തിരുവനന്തപുരം: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടി. ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് ഏകീകരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല.

കേരളത്തിലെ ഇടത് മുന്നണി രണ്ടാഴ്ചക്ക് മുന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതിനിർണായകമായ തെരഞ്ഞെടുപ്പ് സാഹചര്യത്തിലും ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതു മുന്നണി മാത്രം. കോൺഗ്രസിലെ ചില സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ബോര്‍ഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിന്‍മാറേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

Share news