KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണം തിരികെ നൽകി ഓട്ടോഡ്രൈവർ മാതൃകയായി

കാപ്പാട്: സ്വർണ്ണം തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വർഷങ്ങളായി കാപ്പാട് തിരുവങ്ങൂർ റുട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന സത്യൻ കാപ്പാടാണ് കണ്ണങ്കടവ് സ്വദേശിനിയുടെ ഒരു പവനോളം വരുന്ന സ്വർണ്ണ കൈചെയിൻ തിരികെ നൽകിയത്. സ്കൂൾ കുട്ടികളുമായി സ്കൂളിൽ എത്തിയപ്പോഴാണ് ഓട്ടോയുടെ സിറ്റിനോട് ചേർന്ന് കൈ ചെയിൻ തൂങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തിരുവങ്ങുർ ഓട്ടോ കൂട്ടായ്മയുടെ ഗ്രൂപ്പിൽ വിവരം അറിയിച്ചു. 
പിന്നിട് സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളുടെതാണോ എന്ന സംശയത്താൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കൈ ചെയിൻ കുട്ടിയുടെ മാതാവിൻ്റേതാണെന്ന് അറിയാൻ സാധിച്ചത്.  തുടർന്ന് സ്വർണ്ണം രക്ഷിതാവിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. കാപ്പാട് അലിഫ് നഴ്സറി സ്കൂളിൽ 10 വർഷമായി ഉത്തരവാദിത്തത്തോട് കൂടിയും ആത്മാർത്ഥതയോടെയും കുട്ടികളെ സുരക്ഷിതമായി എത്തിക്കുന്ന സത്യൻ സജീവ രാഷ്ട്രീയ പ്രവർത്തകനും കാപ്പാട് അരങ്ങിൽ കോളാനി സിപിഐഎം മുൻ  ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവും ഓട്ടോ കോർഡിനേഷൻ എക്സിക്യുട്ടിവ് മെമ്പറും സി ഐ ടി യു എക്സിക്യുട്ടിവ് മെമ്പറുമാണ്. 
Share news