KOYILANDY DIARY.COM

The Perfect News Portal

മദ്രസത്തുല്‍ ബദ് രിയ്യയുടെ 75-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടു നിന്ന മദ്രസത്തുല്‍ ബദ് രിയ്യയുടെ 75-ാം വാര്‍ഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ അധാര്‍മ്മികത വര്‍ധിച്ചുവരുന്ന ഈ കാലത്ത് അവര്‍ക്ക് ധാര്‍മ്മിക മൂല്യമുള്ള വിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ ഫാളില, ഫളീല സംവിധാനങ്ങള്‍ ഇതിന് എറെ ഫലപ്രദമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
75 വയസ്സ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ജംഷീദ്  ഫൈസി, സദര്‍ ടി.കെ മുഹ്യുദ്ധീന്‍ ദാരിമി, ഡോ. യുസഫ് മുഹമ്മദ് നദ്വി, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, സാലിഹ്  ബാത്ത, അന്‍സാര്‍ കൊല്ലം, വാര്‍ഡ് കൌണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. പി പി അനീസ് അലി സ്വാഗതവും കെ പി അമീര്‍ അി നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന പൂര്‍വ്വ അധ്യാപക ആദരം സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ എം പി അബ്ദുല്‍  ബഷീര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ മലപ്പുറം, അബ്ദുല്‍ നാസര്‍ ഫൈസി, കെ മൊയ്തീന്‍കുട്ടി ഉസ്താദ് എളേറ്റില്‍, അബ്ദുറാസഖ് ഉസ്താദ് പൂനൂര്‍, ടി. സി അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മന്‍സൂര്‍ പുത്തനത്തണിയും സംഘവും സൂഫി ഗസലും അവതരിപ്പിച്ചു. സി പി അബൂബക്കര്‍ സ്വാഗതവും എം അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.
Share news