KOYILANDY DIARY.COM

The Perfect News Portal

ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്കില്ല; മന്ത്രി എം ബി രാജേഷ്

ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ലഞ്ച് ബെൽ സംസ്ഥാനതല ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളുകൊണ്ടാണ് ലഞ്ച് ബെൽ യാഥാർഥ്യമാക്കിയത്. കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം വരുമാന വർദ്ധനവ് ആയിരിക്കണം. അതിനായുള്ള പുതിയ പദ്ധതികളിലേക്ക് ചുവടുവയ്ക്കാനായി.

വിശ്വാസ്യതയാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ സവിശേഷത. ജനകീയ ഹോട്ടലുകൾ കൂടുതൽ ജനകീയമായി മാറിയത് അതിന് ഉദാഹരണമാണ്. കുടുംബശ്രീയുടെ കൈപ്പുണ്യം വളരെ വലുതാണ്. തൊട്ടതെല്ലാം പൊന്നാക്കിയതാണ് കുടുംബശ്രീയുടെ ചരിത്രം. ലഞ്ച് ബെൽ പദ്ധതിയിലും അത് ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Share news