KOYILANDY DIARY.COM

The Perfect News Portal

എസ്എൻഡിപി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് 5 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥിൻ്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർശ് എന്നവർക്കും, അമൽ എന്ന രണ്ടാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എ ആർ, അഖിൽ കൃഷ്ണ ആർ എന്നിവർക്കെതിരെയുണ് നടപടിയെടുത്തത്.

അഞ്ച് പേരും കുറ്റക്കാരാണെന്ന് പ്രാഥമികമായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രഥമിക നടപടി സ്വീകരിച്ചത്. അതേസമയം കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും റാഗിംഗ് കമ്മറ്റിയുടേയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. പൊലീസ് അന്വേഷണവും തുടരുകയാണ്.

Share news