കൊയിലാണ്ടി SNDP കോളജ് സംഭവത്തിൽ മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമെന്ന് എസ്എഫ്ഐ

കൊയിലാണ്ടി SNDP കോളജ് സംഭവത്തിൽ മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമെന്ന് എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. പരാതിക്കാരനായ അമൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തതിൽ പ്രധാന പ്രതിയെന്ന് എസ്എഫ്ഐ വ്യക്തമാക്കി. കയ്യാങ്കളിയിൽ അമലിന് പരിക്കേറ്റിട്ടും ആശുപത്രിയിൽ പറഞ്ഞത് അപകടം പറ്റിയതെന്ന്. കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥിയായ അനുനാഥ് 21-2-24 ബുധനാഴ്ച രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായിരുന്നു.

കോളജിൽ ആർട്സ് ഫെസ്റ്റ് നടക്കുന്ന ദിവസം നടന്നു പോകുന്ന അനുനാഥിനെ ഷെഫാക്ക്, ആദിത്യൻ, ആദർശ് തുടങ്ങിയ രണ്ടാം വർഷ വിദ്യാർത്ഥികൾ വിളിച്ചുകൊണ്ടുപോകുകയും അകാരണമായി 13 ഓളം പേര് ചേർന്ന് ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. അതിലെ പ്രധാന കണ്ണിയാണ് അമൽ. റാഗിംഗ് നടക്കുന്നത് CCTV-യിൽ വ്യക്തമാണ്. ഇതിന് ശേഷവും അനുനാഥിനെ ഗ്രൗണ്ടിലേക്ക് പിടിച്ച് വലിച്ചുകൊണ്ടുപോകുകയും 20 ഓളം പേർ ചേർന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിക്കുകയുമുണ്ടായി. മുഖത്തും ദേഹത്തും പരിക്കേൽക്കുകയും വായിൽ നിന്ന് രക്തം വരുകയും ചെയ്തു. തുടർന്ന് അനുനാഥ് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ ചികിത്സ തേടുകയും ഡോക്ടർ പറഞ്ഞ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയും ചെയ്തു. ഇതൊന്നും മനസിലാക്കാതെതെയാണ് ചില മാധ്യമങ്ങൾ വല്ലാതെ വിലപിക്കുന്നത്.

ഒന്നാം വർഷ വിദ്യാർത്ഥികളെ നിരന്തരം അടിക്കണം എന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടെടുക്കുകയും ഇതിൻ്റ ഭാഗമായി രണ്ടാം വർഷ വിദ്യാർത്ഥികൾ ഒരു ഗാങ്ങായി തിരിയുകയും ചെയ്തു, എന്നാൽ എസ്എഫ്ഐ ഇതിനെതിരെ പ്രതിഷേധിക്കുകയാണുണ്ടായത്.
ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥിയായ അനുനാഥ് കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളിലും ഇടപെടുന്നത് ഇഷ്ടപ്പെടാത്ത കാരണത്താൽ ഇതിന് മുന്നേയും സമാനമായ രീതിയിൽ അമലിൻ്റെ നേതൃത്വത്തിലുള്ള ഗാങ്ങ് അനുനാദിനെ ഉൾപെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ ക്യാൻ്റീൻ പരിസരത്ത് വെച്ച് മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.
അമൽ ഉൾപ്പെടെയുള്ള റാഗിംഗ് നടത്തിയ വിദ്യാർത്ഥികൾക്കെതിരായ പരാതി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലും 26-02-24 തിങ്കളാഴ്ച കോളജ് പ്രിൻസിപ്പലിനും അനുനാഥ് നൽകിയിട്ടുണ്ടായിരുന്നു. നിലവിൽ കോളേജ് ആന്റി റാഗിഗ് സെൽൻ്റെ മുന്നിൽ പരാതി ഉള്ളത്. റാഗിംഗ് പരാതി നിലനിൽക്കുമ്പോൾ പരാതിയിൽ ഉള്ള അമൽ മാത്രമാണ് കോളേജിൽ വന്നത്. ഈ വിഷയം സംസാരിക്കാൻ അമൽ കോളേജിനു പുറത്തേക്ക് വന്നിരുന്നു. വീണ്ടും അനുനാഥിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ദേഹത്തുപിടിച്ചു ഉന്തുകയും ചെയ്തപ്പോൾ ഉണ്ടായ തള്ളലിലാണ് നിലവിൽ പരാതിയുമായി വന്ന അമലിന് പരിക്കുണ്ടായത്.
പരിക്ക് പറ്റിയ അമലിനെ ആശുപത്രിയിൽ എത്തിച്ചതും ഒ പി ടിക്കറ്റ് എടുത്തതും ഡോക്ടറുടെ അടുത്തേക്ക് പോയതും അമലിന്റെ സുഹൃത്തുക്കളാണ്. ഇവർ തന്നെയാണ് കേസ് വരാതിരിക്കാൻ അപകടം പറ്റിയതാണ് എന്ന് ആശുപത്രിയിൽ പറഞ്ഞത്. ഇത് എസ് എഫ് ഐ പ്രവർത്തകരാണ് ചെയ്തത് എന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. പിന്നീട് നിലനിൽക്കുന്ന റാഗിംഗ് പരാതിയിൽ ഉൾപ്പെട്ട അമൽ കൗണ്ടർ കേസായി ഇതിനെ ഉപയോഗപ്പെടുത്തി എന്നതാണ് വസ്തുത. ചാനലുകളിൽ ഒരാൾ ആണ് മർദിച്ചത് എന്ന് പറയുകയും സ്റ്റേഷനിൽ 20 ഓളം വരുന്ന സംഘമാണ് അടിച്ചത് എന്നുമാണ് അമൽ പരാതി നൽകിയത്. ഇത്തന്നെ സത്യവിരുദ്ധമാണ്. കൂടാതെ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ചയാണ് കേസുമായി മുന്നോട്ട് വന്നത്.
വിഷയത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനു വേണ്ടി പത്ര ലേഖകരും മറ്റു ചിലരും ഇടപെട്ടു എന്നാണ് മനസ്സിലാക്കുന്നത്. നിലവിൽ അമൽ ഉൾപ്പെടെ റാഗിംഗ് ഉൾപ്പെട്ടവർക്കെതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾക്ക് എതിരായി ശക്തമായി പ്രതിഷേധിക്കുന്നതായി എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
